X

വാഹനം നടുറോഡില്‍ സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്ത യുവാവിന് ആള്‍ക്കൂട്ട ആക്രമണം

മലപ്പുറം വലമ്പൂരില്‍ വാഹനം നടുറോഡില്‍ സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്ത യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീന്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു.

സ്‌കൂട്ടര്‍ നടുറോഡില്‍ സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം. വാഹനം പെട്ടെന്ന് നിര്‍ത്തിയത് ശരിയല്ലെന്നും പറഞ്ഞ് മട
ങ്ങിയ യുവാവിനെ അതിവേഗതയില്‍ വന്ന് വാഹനം തടഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഷംസുദ്ദീന്‍ പറഞ്ഞു.

സംഘത്തെയും വിളിച്ചു വരുത്തി ആള്‍ക്കൂട്ട മര്‍ദനമാണ് ഉണ്ടായത്. ഒന്നര മണിക്കൂറോളം റോഡരികില്‍ ഷംസുദീന്‍ ചോര വാര്‍ന്ന് കിടക്കുകയായിരുന്നു. വഴിയിലൂടെ പോയവര്‍ മദ്യപിച്ച് കിടക്കുകയാണോ എന്ന നിലയിലാണ് കൈകാര്യം ചെയ്തതെന്നും ഷംസുദ്ദീന്‍ പറയുന്നു. സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

 

webdesk17: