മഞ്ചേശ്വരത്ത് കയര്‍ കട്ടയില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിക്കകത്ത് അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. ബായാര്‍ പദവ് ക്യാംക്കോ കോമ്പൗണ്ടിന് സമീപം താമസിക്കുന്ന അബ്ദുള്ള – സക്കീന ദമ്പതികളുടെ മകന്‍ മുഹമ്മദ് അഷീഫ് (29) ആണ് മരിച്ചത്. ഇയാളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുലര്‍ച്ചെ രണ്ടു മണിയോടെ ഉപ്പളയില്‍ നിന്ന് ബന്ധു വിളിച്ചതിനെ തുടര്‍ന്ന് വാഹനവുമായി ഇറങ്ങിയതാണ് ഇയാള്‍. എന്നാല്‍ 3.20ഓടെ വഴിമധ്യേ കയര്‍ കട്ടയില്‍ ടിപ്പര്‍ ലോറിക്കകത്ത് അവശ നിലയില്‍ അഷീഫിനെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ സമയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ഉപ്പളയില്‍ കാത്തുനിന്ന ബന്ധു തിരക്കി വന്നപ്പോഴാണ് കഇയാളെ അവശനിലയില്‍ കണ്ടെത്തിയത്.
പിന്നീട് ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്ന് ബന്ദിയോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കുമ്പള ജില്ല സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിക്കകത്തു നിന്നും വടിക്കഷ്ണം കണ്ടെടുത്തിട്ടുണ്ട്. മാത്രമല്ല, വസ്ത്രത്തില്‍ രക്തക്കറയും ഇയാളുടെ ചെരുപ്പ് റോഡില്‍ കാണപ്പെട്ടതും മരണത്തില്‍ ദുരൂഹത സംശയിക്കുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.