Categories: indiaNews

പശുവിറച്ചി കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ യുവാവിനെ അടിച്ചുകൊന്നു

പശു ഇറച്ചി കടത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കല്‍ യുവാവിനെ അടിച്ചുകൊന്നു. മുംബൈ സ്വദേശി അഫാന്‍ അന്‍സാരിയാണ് കൊല്ലപ്പെട്ടത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ചു.

ശനിയാഴ്ച രാത്രിയാണ് ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. കാറില്‍ പോവുകയായിരുന്ന ഇവരെ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി സംഘടിച്ചെത്തിയ ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട 10 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

webdesk11:
whatsapp
line