X

ആത്മഹത്യശ്രമത്തെത്തുടര്‍ന്ന് ചികിത്സതേടിയ യുവതിയെ പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ ദയ ലാലാണ് അറസ്റ്റിലായത്.

ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയായിരുന്നു യുവതിയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. ആശുപത്രിയിലേക്ക് വരുന്നതിനിടയില്‍ പ്രതിയും ആംബുലന്‍സില്‍ കയറി. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ രോഗിയുടെ ബന്ധുവാണെന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതി നഴ്‌സിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസെത്തി ഇയാളെ പിടികൂടി.

webdesk11: