ഉത്തര്‍പ്രദേശില്‍ റെയില്‍വേസ്റ്റേഷനില്‍ പൊതുശൗചാലയത്തില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കി.പ്രതാപ് ഗഡ് റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് സ്റ്റാന്‍ഡിനു സമീപമുള്ള പൊതു ശൗചാലയത്തില്‍വച്ചാണ് 20 കാരിയായ യുവതിയെ ബലാത്സംഗം ചെയ്യപ്പെട്ടത്. മാര്‍ച്ച് 19 നാണ് സംഭവം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷന്‍ ഇരിക്കുകയായിരുന്ന ഭര്‍ത്താവ് ചായ വാങ്ങാന്‍ പോയ സമയത്ത് ഭാര്യ അടുത്തുള്ള ശൗചാലയത്തില്‍ പ്രവേശിക്കുകയായിരുന്നു. യുവതി ശൗചാലയത്തില്‍ പ്രവേശിച്ചപ്പോള്‍ പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു.