X

കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു

കൊടുങ്ങല്ലൂരില്‍ ഇന്നലെ വെട്ടറ്റ യുവതി മരിച്ചു.ഏറിനാട് സ്വദേശി റിന്‍സിയാണ് മരിച്ചത്.പ്രതി റിയാസ് ഒളിവിലാണ്.ഇന്നലെ രാത്രി മക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് റിന്‍സിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രതി റിയാസ് വെട്ടിയത്.

അക്രമം കണ്ട് ഞെട്ടിതരിച്ച കുട്ടികളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തുന്നത്.ഇതിന് ശേഷമാണ് റിന്‍സിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്രതി ഒളിവിലാണ്.

പ്രതി റിയാസ് ഇവരുടെ സമീപവാസിയാണ്. ഇയാള്‍ക്കെതിരെ യുവതി നേരത്തേ പരാതി നല്‍കിയിരുന്നു.ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.

 

Test User: