X

മാതാവിന്റെ ഡയാലിസിസിന് പണം കണ്ടെത്താന്‍ വേണ്ടി സ്വര്‍ണം കടത്തിയ യുവാവ് പിടിയില്‍

മാതാവിന്റെ ഡയാലിസിസിന് പണം കണ്ടെത്താന്‍ വേണ്ടി കള്ളക്കടത്തില്‍ കണ്ണിയായ യുവാവ് നെടുമ്പാശ്ശേരിയില്‍യില്‍ കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി നിസാമുദീനാണ് 50 ലക്ഷം രൂപ വരുന്ന 1060 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്.

13 വര്‍ഷമായി ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. അതിനിടെ മാതാവിന് ഡയാലിസിസ് ചെയ്യുന്നതിന് പണം അത്യാവശ്യമായി വന്നു. സ്വര്‍ണം കൊണ്ടു പോയാല്‍ യാത്രാക്കൂലിയും 25,000 രൂപയും നല്‍കാമെന്ന് ഒരു സുഹൃത്ത് അറിയിച്ചു. സുഹൃത്ത് വഴിയാണ് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം സ്ഥാപിച്ചത്.

ജിദ്ദയില്‍ നിന്നും കുവൈത്ത് വഴിയാണ് ഇയാള്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്. മലദ്വാരത്തില്‍ നാല് ക്യാപ്‌സ്യൂളുകളാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചത്. സ്വര്‍ണം കൊണ്ടുവരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്. മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് പരിചയമില്ലാത്തതിനാല്‍ ഇയാള്‍ വളരെ ക്ഷീണിതനായിരുന്നുവെന്ന് കസ്റ്റംസ് അറിയിച്ചു.

webdesk13: