X

കെ എസ് ഇ ബിയുടെ പേരില്‍ വന്ന വ്യാജ കോളിന് മറുപടി നല്‍കിയ യുവാവിന് 19,000 രൂപ നഷ്ട്ടപ്പെട്ടു

മലപ്പുറം: വൈദ്യുതി ബില്‍ അടക്കാനാവശ്യപ്പെട്ട് കെ എസ് ഇ ബിയുടെ പേരില്‍ വന്ന വ്യാജ കോളിന് മറുപടി നല്‍കിയ യുവാവിന് 19,000 രൂപ നഷ്ടമായി. ഇതോടൊപ്പം വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് എ ടി എം കാര്‍ഡിലെ നമ്പറും ഒ ടി പിയും അയച്ചുകൊടുത്തതോടെയാണ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെട്ടത്. കാരത്തൂര്‍ കാളിയാടന്‍ ഷാഹിന്‍ റഹ്‌മാനാണ് പണം നഷ്ടപ്പട്ടത്.

വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് മൊബൈലില്‍ വിളിച്ച അജ്ഞാതന്‍ കെ എസ് ഇ ബിയില്‍ നിന്നാണെന്നും താന്‍ അയച്ച മെസ്സേജിലെ ലിങ്കില്‍ കയറി ഉപഭോക്താവിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എ ടി എം കാര്‍ഡിലെ നമ്പറും ഇതിനൊപ്പം ഒ ടി പിയും ഷാഹിന്‍ അയച്ച് കൊടുത്തതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു.

രണ്ട് തവണയായാണ് പണം പിന്‍വലിക്കപ്പെട്ടത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഷാഹിന്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇരിങ്ങാലക്കുട കോളേജില്‍ പഠിക്കുന്ന ഷാഹിന്‍ പഠനാവശ്യങ്ങള്‍ക്കായി എടുത്ത കേരള ഗ്രാമീണ്‍ ബാങ്ക് തൃശൂര്‍ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഇത്തരത്തില്‍ നിരവധി പേര്‍ കബളിപ്പിക്കപ്പെടുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.

webdesk14: