കായംകുളത്ത് നടുറോഡില്‍ യുവാവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശ്ശേരിതറയില്‍ സന്തോഷിന്റെ മകന് അമ്പാടി (21) ആണ് മരിച്ചത്. കാപ്പില്‍കിഴക്ക് മാവിനാല്‍കുറ്റി ജംഗ്ഷനിലാണ് സംഭവം. ബൈക്കില്‍ എത്തിയ ഇരുസംഘങ്ങള്‍ തമ്മില്‍ റോഡില്‍ അടിപിടിയുണ്ടായി. സംഘര്‍ഷത്തിനിടെ വടിവാളിന് വെട്ടേല്‍ക്കുകയായിരുന്നു. അമ്പാടിയുടെ സഹോദരന് അര്ജ്ജുന് ഒപ്പമുണ്ടായിരുന്നു.
ഇന്നലെ രാത്രി ബൈക്കില്‍ പോകുന്നതിനിടെയാണ് അമ്പാടിക്ക് കഴുത്തില്‍ കുത്തേറ്റത്. കൊലപാതകത്തിന് പിന്നില്‍ ക്രിമിനല്‍- മയക്കുമരുന്ന് മാഫിയയാണെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്.