കര്‍ണാടക സൂറത്ത് കല്ലില്‍ യുവാവിനെ വെട്ടിക്കൊന്നു. കാട്ടിപ്പള്ള നാലാം ബ്ലോക്കില്‍ താമസിക്കുന്ന ജലീല്‍ (45) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി രണ്ടംഗസംഘം ഇദ്ദേഹത്തിന്റെ കടയില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ 24 കാരനായ മറ്റൊരു യുവാവിനെയും പ്രദേശത്ത് വെട്ടിക്കൊന്നിരുന്നു. സംഭവത്തിന്റെ കാരണം വ്യക്തമല്ല.
കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ 6 മുതല്‍ ചൊവ്വാഴ്ച വരെയാണ് നിരോധനാജ്ഞ.