X

കയ്പമംഗലത്ത് യുവാവിന് വെട്ടേറ്റു; രണ്ടുപേര്‍ കസ്റ്റഡിയില്‍

തൃശ്ശൂര് കൈപ്പമംഗലം ചളിങ്ങാട് പള്ളിനടയില്‍ യുവാവിന് വെട്ടേറ്റു. കരുവാന്‍ കോളനി തട്ടേക്കാട് വീട്ടില്‍ അരുണ്‍ കുമാറിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.

സംഭവത്തില്‍ അയല്‍വാസികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ പിതാവിനെ അരുണ്‍കുമാര്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്.

Test User: