ലഖ്‌നോ: സമൂഹമാധ്യമങ്ങളിലൂടെ മുസ്‌ലിം വിദ്വേഷ പോസ്റ്റുകള്‍ പങ്കുവെച്ച യുവാവ് പിടിയില്‍. മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന കുറിപ്പിനൊപ്പം വിശുദ്ധ ഗ്രന്ഥം ഖുര്‍ആന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും പങ്കുവെച്ചതിലാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി.
പരശുരാം വന്‍ശജ് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ ഇയാള്‍ നിരന്തരം ഇസ്ലാമിനെയും പ്രവാചകനെയും അപകീര്‍ത്തിപ്പെടുത്തുന്ന കുറിപ്പുകളും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങളും പങ്കുവെച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിനെതിരെയും ഫേസ്ബുക്ക് പേജിനെതിരെയും വ്യാപക പ്രതിഷേധങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.