കൊല്ലം അഞ്ചലില്‍ റോഡ് റോളര്‍ കയറി യുവാവിന് ദാരുണാന്ത്യം. അഞ്ചല്‍ അലയമണ്‍ കണ്ണങ്കോട് സ്വദേശി വിനോദാണ് റോഡ് റോളര്‍ തലയില്‍ കയറി കഴിഞ്ഞദിവസം രാത്രിയോടെ മരണപ്പെട്ടത്.
രാത്രിയില്‍ റോഡ് പണിക്ക് വേണ്ടി വാഹനം കൊണ്ടുപോകുന്നതിനിടെ വാഹനത്തോട് ചേര്‍ന്ന് കിടക്കുകയായിരുന്ന വിനോദിന്റെ തലയിലൂടെ റോഡ് റോളര്‍ കയറിയാണ് മരണം സംഭവിച്ചത്. ഇയാള്‍ മദ്യപിച്ച് ഇതിന് സമീപം കിടക്കുകയായിരുന്നുവെന്നും പറയുന്നു.
അതേസമയം റോഡ് റോളര്‍ ഓടിച്ച ഡ്രൈവറെയും അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.