കൊല്ലത്ത് റോഡരികില്‍ യുവാവ് മരിച്ചു കിടന്ന കേസില്‍ വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തല്‍. കൊട്ടാരക്കരയിലാണ് ഒഡീഷക്കാരനായ അവയബറോയുടെ മൃതദേഹം റോഡരികില്‍ തലയില്‍ നിന്നു രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തില്‍ ഇയാളുടെ ബന്ധുവായ യുവാവാണ് അറസ്റ്റിലായത്.
തൃക്കണ്ണമംഗല്‍ തട്ടത്തിനു സമീപം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു അവയബറോ. കേസില്‍ ഇയാളുടെ സഹോദരി ഭര്‍ത്താവ് മനോജ് കുമാര്‍ നായകിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിമന്റ് കട്ട ഉപയോഗിച്ച് തലയില്‍ ഇടിച്ച് കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് ഇയാള്‍ പൊലീസില്‍ മൊഴി നല്കി. താമസസ്ഥലത്ത് വച്ച് ഇരുവരും മദ്യപിച്ച് വഴക്കുണ്ടാവുകയും, തുടര്‍ന്ന് ബംഗളൂരുവില്‍ പോകുകയാണെന്ന് പറഞ്ഞ് അവയബറോ രാത്രിയില്‍ താമസശ്തലത്തു നിന്ന് ഇറങ്ങി. അവയബറോയെ മനോജ് പിന്തുടര്ന്ന് കൊലപ്പെടുത്തുകയായിരുന്നു. മനോജിന് അവയബറോ 5000 രൂപ കൊടുക്കാനുണ്ടായിരുന്നു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.