ജുബൈൽ: തിരുവനന്തപുരം കല്ലറ സ്വദേശി സുധീർ ഖാൻ അബൂബക്കർ (48) ജുബൈലില്‍ മരിച്ചു. ജോലിക്കിടെ ഉണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണം. പതിനേഴ് വർഷമായി ജുബൈലിലെ ഒരു സ്വകാര്യ സ്വീറ്സ് കമ്പനിയിൽ മെർചെന്റൈസർ ആയി ജോലി ചെയ്യുകയായിരുന്നു സുധീർ. കുടുംബത്തോടൊപ്പം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ സമീപമായിരുന്നു താമസം . കുട്ടികൾ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളാണ്. മൃതദേഹം അൽമാനാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെല്‍ഫെയര്‍
ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു. പിതാവ്:അബൂബക്കർ,മാതാവ്:റഹ്‌മ ബീവി, ഭാര്യ : ഹസീന, മക്കൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് സുഹാൻ, ശസ്‌മീൻ, മുഹമ്മദ് ശഹ്‌റോസ്.