X

കണ്ണൂരില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കണ്ണൂര്‍ അങ്ങാടിക്കടവില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവല്‍ ആണ് മരിച്ചത്. ശക്തമായ മഴയില്‍ മരക്കൊമ്പ് കാറിന്റെ മുകളില്‍ വീണപ്പോള്‍ വാഹനം വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. ഇതോടെ നിയന്ത്രണം വിട്ട കാര്‍ ഒരു തെങ്ങിലേക്ക് ഇടിക്കുകയായിരുന്നു. ശേഷം കാര്‍ കുളത്തിലേക്ക് മറിയുകയായിരുന്നു.

ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം. തൃശൂരില്‍ ഒരു പരീക്ഷ എഴുതിയ ശേഷം ഇമ്മാനുവല്‍ അങ്ങാടിക്കടവിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

 

webdesk17: