X

പെരുന്നാള്‍ കോടി ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

മലപ്പുറത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു. കൈപ്പുറം സ്വദേശി മുഹമ്മദ് നിസാറാണ് മരിച്ചത്. ഇസ്തിരിപ്പെട്ടിയില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം.

പെരുന്നാളിന് നമസ്‌കരിക്കാനായി പുതുവസ്ത്രം ഇസ്തിരിയിടുമ്പോഴാണ് നിസാറിന് ഷോക്കേറ്റത്. നിസാര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഖബറടക്കും.

webdesk14: