ഇടുക്കി ചെമ്മണ്ണാറിന് സമീപം കാല്‍വഴുതി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു. പള്ളിക്കുന്ന് സ്വദേശി ബിനു എന്ന് വിളിക്കുന്ന ജോണ്‍സണ്‍ ആണ് മരിച്ചത്. ചെമ്മണ്ണാറിന് സമീപത്തെ ഏലത്തോട്ടത്തിലെ ഇടവഴിയിലൂടെ രാത്രി വീട്ടിലേക്കു വരുന്നതിനിടെ താഴ്ചയിലേക്ക് വീഴുകയായിരുന്നു.
വീഴ്ചയില്‍ കഴുത്തിലെ ഞരമ്പിനേറ്റ ക്ഷതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ രാവിലെ ഏലത്തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.