പാലക്കാട് അട്ടപ്പാടിയില്‍ മഴയത്ത് വീട് തകര്‍ന്ന് യുവാവ് മരിച്ചു. ഷോളയൂര്‍ ഊത്തക്കുഴി ഊരിലെ രംഗനാഥനാണ് മരിച്ചത്. ശനി രാത്രി പെയ്ത കനത്ത മഴയില്‍ വീട് തകര്‍ന്ന് വീഴുകയായിരുന്നു.തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ത്യശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്.