X

ഒരു വര്‍ഷം; പെട്രോള്‍ വില വര്‍ധിപ്പിച്ചത് 78 തവണ

ന്യൂഡല്‍ഹി: 2021- 2022 സാമ്പത്തിക വര്‍ഷം ഡല്‍ഹിയില്‍ പെട്രോള്‍ വില 78 തവണയും ഡീസല്‍ വില 76 തവണയും വര്‍ധിപ്പിച്ചതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ആം ആദ്മി പാര്‍ട്ടി എം.പി രാഘവ് ഛദ്ദയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര പെട്രോളിയം- ഗ്യാസ് സഹമന്ത്രി രാമേശ്വര്‍ തേലിയാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്.

ഇത് സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാറിന്റെ കുറ്റസമ്മതമാണെന്ന് ട്വിറ്ററില്‍ മറുപടിയുടെ പകര്‍പ്പ് പങ്കുവെച്ച് ഛദ്ദ പ്രതികരിച്ചു.

Chandrika Web: