കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അതിവിദഗ്ധമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയിലായി. യാത്രക്കാരിക്ക് ആര്‍ത്തവമാണെന്ന് തെറ്റിധരിപ്പിച്ച് ഗ്രീന്‍ചാനല്‍ വഴി സ്വര്‍ണ്ണം കടത്താനായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. വ്യാഴാഴ്ച റിയാദില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലെത്തിയ യുവതിയെയാണ് കസ്റ്റംസ് പിടികൂടിയത്. 582.64 ഗ്രാം തൂക്കമുള്ള അഞ്ച് സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു.
യുവതി ധരിച്ചിരുന്ന സാനിറ്ററി നാപ്കിനുള്ളിലാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാനിറ്ററി നാപ്കിനില്‍ കൃത്രിമമായി ചുവന്ന നിറമുണ്ടാക്കി ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു യാത്രക്കാരിയുടെ ശ്രമമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ദേഹപരിശോധനയ്ക്കിടെയാണ് സ്വര്‍ണം കണ്ടെടുത്തത്.