കോഴിക്കോട് : ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. പാലാഴി പാല്‍ക്കമ്പനിക്ക് സമീപം പത്മാലയത്തില്‍ ജ്യോഗേഷിന്റെ ഭാര്യ രശ്മി (38) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ നഗരത്തില്‍ മാവൂര്‍ റോഡ് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം. അമിത വേഗതയിയിലെത്തിയ സ്വകാര്യ ബസ് രശ്മി ഓടിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഉടനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. പിതാവ്: ആലുവ കൂട്ടുങ്കല്‍ ഉണ്ണി, മാതാവ്: ഉഷ, മക്കള്‍: നിവേദ്യ, നീരവ് (ഇരുവരും ചേവായൂര്‍ ഭാവന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരന്: അഭിലാഷ് (ബംഗളൂരു).