X

വീടിനുള്ളില്‍ കയറി കാട്ടാന, വീട്ടുപകരണങ്ങളടക്കം തകര്‍ത്തു

വീടിനുള്ളില്‍ കയറി കാട്ടാനയുടെ ആക്രമണം. അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വെല്‍ഫെയര്‍ ഓഫിസറുടെ വീടാണ് കാട്ടാന തകര്‍ത്തത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാന വീട്ടിനുള്ളില്‍ കയറി നാശനഷ്ടങ്ങളുണ്ടാക്കിയത്.

ആക്രമണ സമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല. പ്ലാന്റേഷന്‍ തോട്ടത്തോട് ചേര്‍ന്ന വീടാണ് തകര്‍ത്തത്. ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും തകര്‍ത്തു. രാവിലെ തോട്ടത്തിലെത്തിയwild animal
തൊഴിലാളികളാണ് വിവരം ആദ്യം അറിഞ്ഞത്. കഴിഞ്ഞ ദിവസം സമാന രീതിയില്‍ പ്രദേശത്തെ മൂന്നു കെട്ടിടങ്ങളും ആന തകര്‍ത്തിരുന്നു.

webdesk13: