X
    Categories: indiaNews

ഉദ്ഘാടനം ചെയ്തിട്ട് ഒരാഴ്ച; യു.പിയില്‍ എക്‌സ്പ്രസ് വേ തകര്‍ന്നു

ലക്‌നൗ: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച തികയും മുമ്പ് യു.പിയിലെ ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേ തകര്‍ന്നു. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെടുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്നാണ് റോഡ് തകര്‍ന്നതെന്നാണ് വിശദീകരണം.

296 കിലോ മീറ്റര്‍ നീളമാണ് ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേക്കുള്ളത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി രംഗത്തെത്തി. എക്‌സ്പ്രസ് വേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ട കമ്പനികള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

Chandrika Web: