തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകന്‍ വണ്ടിയോടിച്ചതിന് അമ്മയ്ക്ക് കാര്‍ലക്ഷം രൂപ പിഴ. കൊടുക്കുള്ളി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥി സ്‌കൂട്ടര്‍ ഓടിച്ചതിനാണ് ഒന്നാം പ്രതിയായ അമ്മയ്ക്ക് കോടതി പിഴയിട്ടത്. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവുശിക്ഷ അനുഭവിക്കണം.
തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി.മഞ്ജിത്താണ് വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ ജനുവരി 20ന് പൂച്ചട്ടിയിലാണ് കുട്ടി സ്‌കൂട്ടര്‍ ഓടിച്ചത്. മൂന്നുപേരുമായി സ്‌കൂട്ടറില്‍ പോകുമ്പോള്‍ എംവിഡി ഉദ്യോഗസ്ഥര്‍ പിടികൂടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കയിരുന്നു. പ്രതിപ്പട്ടിയിലുണ്ടായിരുന്ന അച്ഛനെ കോടതി ഒഴിവാക്കി.