തൃശ്ശൂര്‍: ചാലക്കുടി കോട്ടാറ്റ് ഓട്ടുകമ്പനിക്ക് പിറകിലെ വെള്ളക്കെട്ടില്‍ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകള്‍ രണ്ടു വയസ്സുകാരി അനന്യയാണ് മരിച്ചത്. ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് സംഭവം.
കോടാറ്റ് ഓട്ട് കമ്പനിയിലെ ജീവനക്കാരനാണ് ചന്ദ്രദേവ്. ഓട്ടു കമ്പനിക്ക് പുറകിലായാണ് ചന്ദ്രദേവും കുടുംബവും താമസിക്കുന്നത്. താമസിച്ചിരുന്ന വീടിന് പുറകില്‍ മണ്ണെടുത്ത കുഴിയിലെ വെള്ളത്തില്‍ വീഴുകയായിരുന്നു.