ഹരിയാനയിലെ പാനിപത്തില്‍ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു കൊന്നു.ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.ആശുപത്രിയില്‍ മുത്തശ്ശിക്കൊപ്പം നിലത്തു കിടക്കുകയായിരുന്ന കുഞ്ഞിനെ നായ കടിച്ചു കീറുകയായിരുന്നു. നായ ആശുപത്രിയില്‍ പ്രവേശിക്കുന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്. കുഞ്ഞിനെ കാണാതായതോടെ ബന്ധുക്കള്‍ ബഹളം വെച്ചതോടെയാണ് ജീവനക്കാര്‍ ഓടിയെത്തിയത്.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നായ കുഞ്ഞിനെ ആക്രമിച്ചതാണെന്ന് മനസ്സിലായതായി പോലീസ് പറയുന്നു.