തിരുവനന്തപുരം: രണ്ടര വയസ്സുകാരിയെ കമ്പി കൊണ്ട് അടിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ അങ്കണവാടി ടീച്ചര്‍ക്ക് സസ്‌പെന്‍ഷന്‍. താങ്ങിമൂട് സ്വദേശി ബിന്ദുവിനെയാണ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വെമ്പായം നരിക്കലിലുള്ള അങ്കണവാടിയില്‍ ടീച്ചര്‍ രണ്ടര വയസുള്ള കുഞ്ഞിനെ ഉപദ്രവിച്ചത്. ഷൂ റാക്കിന്റെ കമ്പി കൊണ്ടായിരുന്നു കുഞ്ഞിന്റെ കയ്യില്‍ അടിച്ച് പരിക്കേല്‍പ്പിച്ചത്. വൈകുന്നേരം കുഞ്ഞിനെ കുളിപ്പിക്കുന്ന സമയത്തായിരുന്നു അച്ഛന്‍ മുറിവ് കണ്ടത്. തുടര്‍ന്ന് കുഞ്ഞിന്റെ കുടുംബം ചൈല്‍ഡ് ലൈനിനും വട്ടപ്പാറ പൊലീസിനും പരാതി നല്‍കി.