Categories: indiaNews

പന്ത്രണ്ടു വയസ്സുകാരി സ്‌കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ പന്ത്രണ്ടു വയസ്സുകാരി സ്‌കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. പല്ലത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കവിബാലയാണ് തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചത്.

സുഹൃത്തുക്കളോടൊപ്പം സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് നടക്കുന്നതിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായതായും പറയുന്നു. അധ്യാപകര്‍ കുട്ടിയെ ഉടന്‍ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ശേഷം പട്ടുക്കോട്ടൈയിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തിങ്കളാഴ്ച സ്‌കൂളില്‍ വിരനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായുള്ള ആല്‍ബെന്‍ഡസോള്‍ ഗുളികകള്‍ കുട്ടികള്‍ക്ക് നല്‍കിയതായും പറയുന്നു. കവിബാലയും ഇത് കഴിച്ചിരുന്നു. അതേസമയം, ഇതി കഴിച്ചതു കാരണമാണോ കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.

അതേസമയം കവിബാലക്ക് പിന്നാലെ സ്‌കൂളില്‍ രണ്ട് കുട്ടികള്‍ കൂടി തിങ്കളാഴ്ച കുഴഞ്ഞുവീണു. കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

 

webdesk17:
whatsapp
line