X
    Categories: Newsworld

രാജ്യത്ത് നിലനില്‍ക്കുന്നത് കടുത്ത വെല്ലുവിളി; പുതുവത്സര സന്ദേശത്തില്‍ ആശങ്ക പങ്കിട്ട് ഷി ജിന്‍പിംഗ്

ബീജിംഗ്: ചൈനയില്‍ വ്യാപിക്കുന്ന കോവിഡ്-19 പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചെന്നും കടുത്ത വെല്ലുവിളികളാണ് രാജ്യത്ത് അവശേഷിക്കുന്നതെന്നും പ്രസിഡന്റ് ഷി ജിന്‍പിംഗ്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പുതുവത്സര പ്രസംഗത്തിലാണ് ചൈനയുടെ നിലവിലെ സ്ഥിതി ഷി ജിന്‍പിംഗ് വ്യക്തമാക്കിയത്. പ്രതിസന്ധികളെ അതിജീവിക്കാന്‍ ചൈനയുടെ ശ്രമങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നും ഷി പറഞ്ഞു. ഇന്ത്യയുള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളില്‍ ചൈനയില്‍ നിന്നുള്ള നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നതില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ജനങ്ങളുടെ ജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതില്‍ രാജ്യം കടുത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഉദ്യോഗസ്ഥരും പൊതുജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം നിസ്വാര്‍ഥ സേവനമാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. അസാധാരണമായ പരിശ്രമത്തിലൂടെ രാജ്യം നേരിടുന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും ഞങ്ങള്‍ അതിജീവിച്ചു. ഷി കൂട്ടിച്ചേര്‍ത്തു.

സീറോ കോവിഡ് നയത്തിനെതിരെ ഉണ്ടായ ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഈ മാസം ആദ്യം സീറോ കോവിഡ് നയത്തില്‍ ഷീയുടെ സര്‍ക്കാര്‍ ഇളവ് വരുത്തിയിരുന്നു. രാജ്യത്തെ സാഹചര്യങ്ങളെ വ്യക്തമാക്കി കൊണ്ട് രണ്ടാം തവണയാണ് ഷി സംസാരിക്കുന്നത്.

webdesk13: