വയനാട്: വാകേരിയില്‍ ഇറങ്ങിയ കടുവ ചത്തനിലയില്‍ കണ്ടെത്തി. ജഡം ബത്തേരിയിലെ പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി. വാകേരി ഗാന്ധിനഗറില്‍ രണ്ട് ദിവസം മുന്‍പാണ് കടുവയെ അവശനിലയില്‍ കണ്ടെത്തിയത്.
കാട് മൂടി കിടക്കുന്ന എസ്റ്റേറ്റിലാണ് കടുവയെ ഇന്നലെ കണ്ടത്. ജനവാസ മേഖലയില്‍ എത്തിയാല്‍ മയക്കുവെടിവെച്ച് പിടികൂടാന്‍ ചീഫ് ലെവല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയിരുന്നു.