കാസര്‍കോട് രണ്ടാഴ്ച മുന്‍പ് രക്ഷപ്പെട്ട പുലി കൂട്ടില്‍ കുടുങ്ങി

കാസര്‍കോട് ബേഡകം കൊളത്തൂരില്‍ ദിവസങ്ങള്‍ക്ക് മുമ്പ് രക്ഷപ്പെട്ട പുലി കൂട്ടില്‍ കുടുങ്ങി. ഇന്നലെ രാത്രിയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയത്. പ്രദേശത്ത് ഗുഹയില്‍ രണ്ടാഴ്ച മുന്‍പ് പുലി കുടുങ്ങിയിരുന്നു. പുലര്‍ച്ചെ വനം വകുപ്പ് അധികൃതര്‍ മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ പുലി രക്ഷപ്പെട്ടു. തുടര്‍ന്ന് ജനം ഭീതിയിലായിരുന്നു. പിന്നാലെ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു.

ഇതിനിടെയാണ് ഇന്നലെ രാത്രിയോടെ പുലി കൂട്ടില്‍ കുടുങ്ങിയത്. പുലി കൂട്ടില്‍ കുടുങ്ങിയതറിഞ്ഞ് നാട്ടുകാര്‍ തടിച്ചു കൂടി. ഇതോടെ കൂട്ടിനകത്ത് പുലി അക്രമസ്വഭാവം കാട്ടി.

webdesk18:
whatsapp
line