മലപ്പുറം കരുവാരക്കുണ്ടില്‍ ജനവാസമേഖലയില്‍ കടുവയിറങ്ങി. കേരള എസ്റ്റേറ്റിലെ കുനിയന്‍മാട്ടിലാണ് സി വണ്‍ ഡിവിഷനിലെ തൊഴിലാളികളാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്.
എസ്റ്റേറ്റ് മാനേജര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പത്ത് മണിയോടെ നിലമ്പൂരില്‍ നിന്നെത്തിയ ആര്‍.ആര്‍.ടി സംഘം നാട്ടുകാരോടൊപ്പം പരിശോധന നടത്തി. ഇതിനിടെ ഇവര്‍ക്ക് മുന്നിലൂടെ കടുവ ഓടിപ്പോയി. മേഖലയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ പരിശോധന നടത്തിവരികയാണ്. സംസ്ഥാന പാതയോരത്തെ കേരള ജി.യു.പി സ്‌കൂള്‍, കല്‍വെട്ടിക്കുരല്‍ നജാത്ത് സയന്‍സ് കോളജ്, ചിനിപ്പാടം, അടിവാരം എന്നീ ജനവാസമേഖലയിലാണ് കുനിയന്‍മാട്. വനംവകുപ്പ് സംഘം നിരീക്ഷണം നടത്തുന്നുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.