കണ്ണൂര്‍ കാക്കയങ്ങാടില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി. വയനാട്ടില്‍ നിന്നെത്തിയ പ്രത്യേക സംഘമാണ് പുലിയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി സ്ഥലത്ത് നിന്ന് മാറ്റിയത്. പുലിയെ എവിടെ തുറന്നുവിടുമെന്ന് കാര്യം വനംവകുപ്പ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധിച്ചിരുന്നു. പുലിയെ ജനവാസ മേഖയില്‍ തുറന്നുവിടുമോ എന്ന ഭയമാണ് നാട്ടുകാര്‍ക്കുള്ളത്.
രണ്ടുതവണയോളം മയക്കുവെടി വെച്ചതിന് ശേഷമാണ് പുലി മയങ്ങിയത്. പുലിയെ ആറളം ആര്‍ആര്‍ടി കേന്ദ്രത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇന്ന് രാവിലെയായിരുന്നു ഇരിട്ടി കാക്കയങ്ങാട് -പാലാ റോഡിലെ വീട്ടുപറമ്പില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ പുലി കുടുങ്ങിയത്.