X

കുഴല്‍കിണറില്‍ വീണ മൂന്ന് വയസുകാരിയെ പത്ത് ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെടുത്തി

രാജസ്ഥാനില്‍ കുഴല്‍കിണറില്‍ വീണ മൂന്ന് വയസുകാരിയെ പത്ത് ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. രാജസ്ഥാന്‍ കോട്ട്പുത്‌ലിയില്‍ ഡിസംബര്‍ 23നാണ് ചേതന എന്ന മുന്ന് വയസുകാരി 700 അടി താഴ്ച്ചയുള്ള കുഴല്‍ കിണറില്‍ വീണത്. കളിച്ചുകൊണ്ടിരിക്കെ കുട്ടി കിണറില്‍ വീഴുകയായിരുന്നു. കുട്ടിയെ കാണാതെ അന്വേഷിച്ചെത്തിയ വീട്ടുകാര്‍ കിണറ്റില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുകയായിരുന്നു.

സ്ഥലത്തെത്തിയ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, മെഡിക്കല്‍ സംഘങ്ങള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കുട്ടിയെ കയറില്‍ കുരുക്കി പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് സമാന്തരമായി കുഴിച്ച് രക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കിണറിലേക്ക് ഓക്‌സിജനും ഭക്ഷണവും വെള്ളവും എത്തിച്ചു.

ആദ്യം നിര്‍മിച്ച കുഴിയുടെ ദിശ മാറിപ്പോയിരുന്നു. ഒടുവില്‍ മറ്റൊരു കുഴി കുഴിക്കുകയായിരുന്നു. അവസാന മണിക്കൂറുകളില്‍ കിണറ്റിലേക്ക് ഓക്‌സിജനോ ഭക്ഷണമോ വെള്ളമോ എത്തിക്കാനായില്ല. എന്നാല്‍ കുട്ടിയെ ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞു. കുട്ടിയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ ആരോഗ്യത്തിന് പ്രശ്‌നമില്ലെന്നും കുട്ടി നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

webdesk18: