കണ്ണൂരില്‍ ഇന്ന് 3 വയസുകാരി പനി ബാധിച്ച് മരിച്ചു. ഏര്യത്തെ മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ്- ജസീല ദമ്പതികളുടെ മകള്‍ അസ്വാ ആമിന (3) ആണ് മരിച്ചത്. കുട്ടി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംസ്ഥാനത്ത് പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 18 പേരാണ് പനി ബാധിച്ച് മരിച്ചത്. ഈ മാസം ഇതുവരെ 27 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്.