തൃശൂര്‍: മൂന്ന് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 58 കാരന് 35 വര്‍ഷം തടവ്. ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കന്‍ വീട്ടില്‍ വില്‍സനെയാണ് ശിക്ഷിച്ചത്. പ്രതിക്കെതിരെ 80,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതിയുടേതാണ് വിധി.
റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് കേസ്.