കണ്ണൂര്‍: നിര്‍മാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസ്സുകാരന് മരിച്ചു. പരിയാരം ചിതപ്പിലെപൊയില്‍ സ്വദേശി പിപി ബഷീറിന്റെ മകന് തമീം ബഷീര്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് അപകടം നടന്നത്. തമീമിന്റെ കൂടെയുണ്ടായിരുന്ന മൂന്ന് വയസ്സുകാരന് അഹമ്മദ് ഹാരിസിനു പരിക്കേറ്റു.