X

മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം; പ്രതി പിടിയില്‍

മുഖ്യമന്ത്രി പിണറായി വിജയനോട് നൂറുകോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതി കാട്ടാക്കട പൊലീസ് പിടിയില്‍. കാട്ടാക്കട അമ്പലത്തിന്‍ കാല സ്വദേശി അജയകുമാര്‍ ആണ് പിടിയിലായത്. 100 കോടി രൂപ അക്കൗണ്ടില്‍ ഇടണമെന്നും ഇല്ലെങ്കില്‍ പണി വാങ്ങും എന്നായിരുന്നു സന്ദേശം.

രണ്ടാഴ്ച മുമ്പാണ് സന്ദേശം വന്നത്. ഇയാള്‍ കൃത്യത്തിന് ഉപയോഗിച്ച ഫോണും മറ്റും കണ്ടെത്തിയിട്ടുണ്ട്. നിരവധി കേസുകളില്‍ മുന്‍പും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് ഇദ്ദേഹം.

 

webdesk11: