X

ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസിനടിയില്‍ പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കൊച്ചി: ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ ബൈക്കില്‍ നിന്ന് വീണ വിദ്യാര്‍ഥി കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് മരിച്ചു. രാവിലെ 11.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. കോതമംഗലം കോട്ടപ്പടി സ്വദേശി അശ്വിന്‍ എല്‍ദോസ് ആണ് മരിച്ചത്. ബിഡിഎസ് വിദ്യാര്‍ത്ഥിയാണ് അശ്വിന്‍.

താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയ കെഎസ്ആര്‍ടിസി ബസ് മുന്നോട്ട് എടുക്കുന്നതിനിടെ അശ്വിന്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ബൈക്ക് തെന്നി എല്‍ദോസ് ബസിന്റെ പിന്‍ചക്രത്തിന്റെ അടിയില്‍ വീഴുകയായിരുന്നു.

Test User: