കണ്ണുര്‍: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഉത്തിയൂര്‍ കൃഷ്ണ കൃപയിലെ ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഭവിനയ് കൃഷ്ണ. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം.
ക്രിക്കറ്റ് കളി കഴിഞ്ഞ് കൂട്ടുക്കാര്‍ക്കൊപ്പം മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ എത്തിയത്. ഇവിടെവെച്ച് കുളത്തിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടെ മുങ്ങുകയായിരുന്നു.