ഇരിക്കൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷാമിലാണ് (15) മരിച്ചത്.
ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസീബ്-റഷീദ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷാമിൽ. കൂട്ടുകാരോടൊപ്പം ആയിപ്പുഴ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്.
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടക്കുന്നതിനാല്‍ മറ്റ് ക്ലാസിലുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അവധി നല്‍കിയിരുന്നു. തുടര്‍ന്നാണ് കൂട്ടുകാര്‍ക്കൊപ്പം ആയിപ്പുഴ ഭാഗത്ത് ഷാമില്‍ കുളിക്കാനിറങ്ങിയത്.
ഒഴുക്കില്‍പെട്ട ഷാമിലിനെ മീന്‍പിടുത്തക്കാരും നാട്ടുകാരും ചേര്‍ന്ന് കരയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ്.