കൂട്ടുകാരോടൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട ഐക്യത്തറ വീട്ടില്‍ മുരളി – ആശ എന്നിവരുടെ മകന്‍ ബാലമുരളിയാണ് (15) മരിച്ചത്. പുറക്കാട് തൈച്ചിറ കന്നിട്ടക്കടവിന് വടക്ക് ടിഎസ് കനാലിന് കുറുകെ ഇടയാച്ചിറയിലേക്ക് നീന്തുന്നതിനിടെ കുട്ടി മുങ്ങിത്താഴുകയായിരുന്നു.
ഉച്ചയ്ക്ക് 12:30യോടെ ആയിരുന്നു അപകടം. സംഭവം കണ്ട നാട്ടുകാര്‍ ഉടനെ ബാലമുരളിയെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 9ാം ക്ലാസ് വിദ്യാര്‍ഥിയാണ്.