കണ്ണൂര്‍: സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെ തോട്ടില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. ബസ് കയറാനായി നടന്നുപോകുന്നതിനിടയൊയിരുന്നു അപകടം. മാടായി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിടെ എന്‍.വി. ശ്രീനന്ദയാണ് (16) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 8.45ഓടെയാണ് വിദ്യാര്‍ത്ഥിനി അപകടത്തില്‍ പെട്ടത്. കുട്ടി തോട്ടില്‍ വീണത് കണ്ട സുഹൃത്തുകള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാരെത്തി കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. പക്ഷേ വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വെങ്ങര നടക്കു താഴെ എന്‍.വി. സുധീഷ് കുമാര്‍, സുജ ദമ്പതികളുടെ മകളാണ് ശ്രീനന്ദ.