മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ പന്നി ശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍നിന്ന് 2 വിദ്യാര്‍ത്ഥികള്‍ക്ക് ഷോക്കേറ്റു. ഒരാള്‍ മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിന്റെ മകന്‍ സിനാന്‍ (17) ആണ് മരിച്ചത്. വി.കെ.ശിഹാബിന്റെ മകന്‍ ഷംനാദ് (17) ഷോക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി 9നാണ് നാടിനെ നടുക്കിയ ദുരന്തം. സിനാന്റെ വീട്ടില്‍നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റത് എന്നാണ് വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.