കൊല്ലംങ്കോട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയും യുവാവും മരിച്ചു.കൊല്ലംകോട് കിഴക്കേ ഗ്രാമം സ്വദേശികളായ പതിനാറുകാരിയും ബാലസുബ്രഹ്മണ്യം(23) എന്ന യുവാവുമാണ് മരണപ്പെട്ടത്.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. പിറന്നാള്‍ ആണെന്ന് പറഞ്ഞ് ബാലസുബ്രഹ്മണ്യം പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.ശേഷം തീകൊളുത്തുകയായിരുന്നു.സംഭവം നടക്കുമ്പോള്‍ ബാലസുബ്രഹ്മണ്യത്തിന്റെ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് മാതാവ് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. പൊള്ളലേറ്റ ഇരുവരും ഗുരുതരവസ്ഥയിലായിരുന്നു.ആദ്യം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് എറണാകുളത്തേക്ക് കൊണ്ടുവന്നത്.
എന്നാല്‍ അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.സംഭവത്തെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.