കണ്ണൂര്‍ ചക്കരക്കല്ലില്‍ നിരവധി പേരെ കടിച്ച തെരുവുനായ ചത്തനിലയില്‍. കുട്ടികള്‍ അടക്കം 25 പേര്‍ക്കാണ് ഈ നായയുടെ കടിയേറ്റിരുന്നത്. പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കടിയേറ്റ ചിലര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. എല്ലാവരെയും ഒരു നായയാണ് കടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടുമണിക്കൂറിനിടെയാണ് നായ ഇത്രയും പേരെ കടിച്ചത്.
മദ്രസയില്‍ പോയി വരുന്ന കുട്ടിക്കും വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ക്കും കടിയേറ്റിട്ടുണ്ട്. വീട്ടിനുള്ളില്‍ കയറിയും നായ കടിച്ചു പരിക്കേല്‍പ്പിച്ചിട്ടുണ്ട്. കാലിന്റെ തുടയിലും കൈയിലും മുഖത്തുമെല്ലാമാണ് നായയുടെ കടിയേറ്റത്.