X

തൃശൂരില്‍ അമ്മയേയും മകളേയും തെരുവുനായ ആക്രമിച്ചു

തൃശ്ശൂര്‍ പുനയൂര്‍ക്കുളത്ത് അമ്മയെയും മകളെയും തെരുവ് നായ ആക്രമിച്ചു. പുനയൂര്‍ക്കുളം സ്വദേശി ബിന്ദു, മകള്‍ ശ്രീക്കുട്ടി എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഇരുവരും കടയിലേക്ക് പോകും വഴിയാണ് നായ ആക്രമിച്ചത്. ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ മുഴപ്പിലങ്ങാട് സംസാരശേഷിയില്ലാത്ത 11 വയസ്സുകാരനെ തെരുവ് നായ കടിച്ചു കൊന്നത്.

webdesk11: