സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്‍ സന്ദര്‍ശിക്കും

സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്‍ സന്ദര്‍ശിക്കും. സംഘര്‍ഷബാധിത മേഖലകളുടെ തല്‍സ്ഥിതി പരിശോധിക്കാനാണ് സന്ദര്‍ശനം. മാര്‍ച്ച് 22ന് ജഡ്ജി ബി ആര്‍ ഗവായിയുടെ നേതൃത്വത്തില്‍ 6 ജഡ്ജിമാരുടെ സംഘമാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുക. ദുരിതാശ്വാസ ക്യാമ്പുകളും ജന ജീവിതങ്ങളിലെ പുരോഗതി ഉള്‍പ്പെടെയുള്ളവയും സംഘം വിലയിരുത്തിയേക്കും.

മണിപ്പൂരിലെ കലാപബാധിതര്‍ക്ക് നല്‍കേണ്ട സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും തീരുമാനം കൈക്കൊള്ളും. മാത്രമല്ല ജനങ്ങള്‍ക്ക് നല്‍കേണ്ട മറ്റ് പരിരക്ഷയും സംഘം കൃത്യമായി പരിശോധിക്കും.

സുപ്രീംകോടതിയുടെ പരിഗണനയില്‍ സ്വമേധയാ സ്വീകരിച്ച മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പടെയുള്ള കേസുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്. ഇതിന് ശേഷമായിരിക്കും സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുള്ള തുടര്‍നടപടികള്‍ ഉണ്ടാകുക.

 

 

webdesk17:
whatsapp
line