കൊച്ചി: കൊച്ചിയില്‍ ലൈംഗികാതിക്രമ പരാതി നല്‍കിയ നടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും എല്ലാ പരാതികളും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിലാണെന്നും അന്വേഷണ സംഘം പ്രതികരിച്ചു. ആലുവയിലെ യുവതിയുടെ ഫ്ളാറ്റിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
തങ്ങൾക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തതെന്നും മൊഴിയുടെ അടിസ്ഥാനത്തിൽ പരാതിയിൽ നടപടി സ്വീകരിക്കുമെന്നും ഡി.ഐ.ജി കൂട്ടിച്ചേർത്തു. സംഭവത്തിൽ നടിയുടെ മൊഴിയെടുക്കൽ തുടരുകയാണ്. ഏഴ് പരാതികളാണ് ഇവർ ഉന്നയിച്ചിട്ടുള്ളത്. മുകേഷ്, ജയസൂര്യ, ഇടവേള ബാബു തുടങ്ങിയ നടന്മാരടക്കമുള്ളവർക്കെതിരെയാണ് ഇവരുടെ പരാതി.
എല്ലാ വശവും പരിശോധിക്കും. കേരളത്തിലെ പല സ്ഥലത്ത് നിന്നും ലഭിച്ചിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്തുമെന്നും ഡിഐജി അജിത ബീഗം മാധ്യമങ്ങളോട് പ്രതികരിച്ചു.